ബിജെപി പ്രവര്‍ത്തകന് നേരെ വീണ്ടും സിപിഎം അക്രമം

Thursday 25 May 2017 1:01 am IST

രാമനാട്ടുകര: പുതുക്കോട് ബിജെപി പ്രവര്‍ത്തകനു നേരെ വീണ്ടും സിപിഎം അക്രമം. ബിജെപി പ്രവര്‍ത്തകനായ കുറ്റിത്തൊ ടി കൂടംവെട്ടി ധനോജിനെയാണ് സിപിഎം, ഡിവൈഎഫ്‌ഐ സംഘം അക്രമിച്ചത്. കഴിഞ്ഞദിവസത്തെ സിപിഎം അക്രമത്തില്‍ പരിക്കേറ്റ് കഴിയുന്ന പി.ടി. ഉദയകുമാറിനെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് ധനോജിന് നേരെ അക്രമമുണ്ടായത്. അക്രമത്തില്‍ പരിക്കേറ്റ ധനോജിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദയകുമാറിനെ അക്രമിച്ച വിഷ്ണു, വൈശാഖ്, ജിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ധനോജിന് നേരെയും അക്രമം ഉണ്ടായത്. ധനോജിന്റെ കഴുത്തിലുണ്ടാ യിരുന്ന സ്വര്‍ണ്ണമാല വലിച്ചുപൊട്ടിച്ചു. കയ്യിലുണ്ടായിരുന്ന പെഴ്‌സും എടുത്തുകൊണ്ടുപോയി. ധനോജിന്റെ ബൈക്കും അക്രമികള്‍ എടുത്തുകൊ ണ്ടുപോയി. ധനോജിനെ അക്രമിക്കുന്നത് കണ്ട് നാട്ടുകാര്‍ ഓടിവന്നപ്പോള്‍ പ്രതികള്‍ കടന്നുകളയുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് ബിജെപി വാഴയൂര്‍ പഞ്ചായത്ത് കമ്മിറ്റി മുന്‍ സെക്രട്ടറി പി.ടി. ഉദയകുമാറിനെയാണ് സിപിഎം- ഡിവൈഎഫ്‌ഐ സംഘം അക്രമിച്ചത്. ഉദയകുമാറിനെ മാരകമായി അക്രമിക്കുകയും ഉദയകുമാര്‍ ഓടിച്ചിരുന്ന്യൂഓട്ടോറിക്ഷ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.