ഫറോക്ക്: കോഴിക്കോട് നഗരത്തിലും പരിസരങ്ങളിലും വിതരണത്തിനായി കൊണ്ടുവന്ന പത്തരകിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കള്‍ ഫറോക്ക് പോലീസിന്റെ പിടിയിലായി. പെരിങ്ങൊളം മണ്ണംപറമ്പത്ത് ഹൗസില്‍ എം.പി. ഷിജു (28), കുറ്റിക്കാട്ടൂര്‍ ഉള്ളാട്ടില്‍ തെക്കേ കോഴിക്കല്‍ ജിതിന് റൊസാരിയോ (20), മാവൂര്‍ കായലം കണ്ണംമ്പത്ത് മീത്തലെ കെ.എം. ബിജീഷ് (23) എന്നിവരെയാണ് ഇന്നലെ വൈകീട്ട് നാലരയോടെ ഫറോക്ക് റെയില്‍വേ സ്റ്റേഷന് മുമ്പില്‍ നിന്നും എസ്ഐ എ. രമേശ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്നും കൊണ്ടുവന്നതാണ് കഞ്ചാവ്. സിറ്റി പോലീസ് ചീഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫറോക്ക് പോലീസും കമ്മീഷണറുടെ കീഴിലുള്ള ആന്റി ഗുണ്ടാ സ്ക്വാഡും ചേര്‍ന്ന് നടത്തിയ നീക്കങ്ങളിലൂടെയാണ് ഇവര്‍ വലയിലായത്. പ്രതികളെ ഇന്ന് കോടതിയില്ഹാരക്കും.
ഗ്രേഡ് എസ്ഐ ഗംഗാധരന്, എഎസ്ഐ പ്രമോദ്, സീനിയിര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് കുമാര്‍, പോലീസ് ഡ്രൈവര്‍ രജീഷ് എന്നിവരും ആന്റിഗുണ്ട സ്ക്വാഡുമാണ് കഞ്ചാവ് വേട്ടയ്ക്കുണ്ടായിരുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: