തലപ്പലം: തെള്ളിയാമറ്റത്ത് ആരംഭിച്ച മദ്യക്കട അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. പി.സി. ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തില്‍ നിന്നും നല്കിയ നോട്ടീസ് അവഗണിച്ച് പ്രവര്‍ത്തിക്കുന്ന മദ്യക്കടയ്ക്ക് ലൈസന്‍സ് നല്‍കില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പു നല്കി. കെസിബിസി മദ്യവിരുദ്ധ സമിതി സെക്രട്ടറി പ്രസാദ് കുരുവിള മുഖ്യപ്രഭാഷണം നടത്തി. അനുപമ വിശ്വനാഥ്, സൗമ്യബിജു, എന്‍എസ്എസ് കരയോഗം പ്രസിഡന്റ് പ്രഭാകരന്‍നായര്‍, എസ്എന്‍ഡിപി ശാഖാസെക്രട്ടറി അജിതാശശി, സമരസമിതി ഭാരവാഹികളായ സതീഷ് കെ.ബി, അരുണ്‍പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: