വൈക്കം: അരീകുളങ്ങര സ്വയംഭൂ ദുര്‍ഗാഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും വിഷു മഹോത്സവും ഇന്നുമുതല്‍ ആരംഭിക്കും. വൈകിട്ട് 5ന് വിഗ്രഹ ഘോഷയാത്രയും തുടര്‍ന്ന് വൈക്കം വാസുദേവന്‍ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തില്‍ മോനാട്ടില്ലത്ത് കൃഷ്ണന് നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തും.
പ്രയാര്‍ നന്ദകുമാര്‍ ഓച്ചിറയാണ് മുഖ്യയജ്ഞാചാര്യന്‍. 10 ന് വൈകിട്ട് കൊടിമരം വരവ്, 7.30ന് ദേശതാലപ്പെലി. 11ന് രാവിലെ 6.30ന് ദേവീഭാഗവത പാരായണം, വൈകിട്ട് 7ന് സാബ്രദായിക് ഭജന്‍, 13ന് വൈകിട്ട് 4ന് കുംഭകുടം വരവ്, 8ന് നൃത്തനൃത്യങ്ങള്‍. 14ന് 4.30ന് വിഷുക്കണി ദര്‍ശനം, 8.30ന് മാമ്പഴനേദ്യം, വൈകിട്ട് നാലിന് കുഭകൂടം വരവ്, 5.30ന് തിരുവാതിരകളി, 7.30ന് താലപ്പെലിവരവ്, രാത്രി 8ന് കഥാപ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: