ചങ്ങനാശേരി: മാര്ക്കറ്റലെ വട്ടപ്പള്ളിയില്‍ മദ്യശാല സ്ഥാപിക്കുന്നതിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് ബിജെപി നിയോജക മണ്ഡലം കമ്മിറ്റി പിന്തുണ അര്‍പ്പിച്ചു. പ്രകടനമായി സമര പന്തലിലെത്തി അഭിവാദ്യം അര്‍പ്പിച്ചു. നിരവധി ദേവാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് ഒരു കാരണവശാലും മദ്യശാല തുടങ്ങാന്‍ അനുവദിക്കുകയില്ലെന്ന് യോഗത്തെ അഭിസംബോധന ചെയ്ത് ബിജെ പി സംസ്ഥാന സമിതിയംഗം എം.ബി. രാജഗോപാല്‍ പറഞ്ഞു. സംസ്ഥാന സമിതിയംഗം എന്‍.പി. കൃഷ്ണകുമാര്‍, നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്. വിശ്വനാഥന്, ജനറല്‍ സെക്രട്ടറിമാരായ എ. മനോജ്, ബി.ആര്. മഞ്ജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. മഹിളാ മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി സുലോചന, ബിന്ദു മുരുകന്, കൗണ്‍സിലര്‍ രമാദേവി, പി. സുരേന്ദ്രനാഥ്, ഉണ്ണികൃഷ്ണപിള്ള, കെ.കെ. സുനില്‍, കുമാര്‍ ശിബിരം, പി.ഡി. രവീന്ദ്രന്, വിഷ്ണു, പ്രശാന്ത്, ആര്യാഷാജി, രമ്യാകൃഷ്ണന്‍. വിനോദ് കുന്നേല്‍, സത്യപാല്‍, രതീഷ് ചെങ്കിലാത്ത് എന്നിവര്‍ നേതൃത്യം നല്കി. രണ്ടു ദിവസമായി തുടരുന്ന രാപകല്‍ സമരത്തിന്റെ വിജയംവരെ സമരപന്തലില്‍ സമരത്തിന് പിന്തുണയുമായി
ബിജെപി ഉണ്ടാകുമെന്ന് നിയോജക മണ്ഡലം വൈസ് പ്രസിഡന്റും കൗണ്‍സിലറുമായ പ്രസന്നകുമാരി ടീച്ചര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: