കണ്‍വന്‍ഷന് ഇന്ന് തുടങ്ങും

Saturday 1 April 2017 10:50 pm IST

തിരുവഞ്ചൂര്‍: തൂത്തൂട്ടി മോര്‍ ഗ്രീഗോറിയന്‍ ധ്യാനകേന്ദ്രത്തില്‍ സുവിശേഷ കണ്‍വന്‍ഷന്‍ ഇന്ന് ആരംഭിക്കുന്നു. വൈകിട്ട് 5.30ന് സന്ധ്യാ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ശുശ്രൂഷ ആരംഭിക്കും. 6ന് ക്‌നാനായ അതിഭദ്രാസനം റാന്നി മേഖല മെത്രാപോലീത്ത കുര്യാക്കോസ് മോര്‍ ഈവാനിയോസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഫാ.റജി പോള്‍ ചവര്‍പ്പനാല്‍ വചന സന്ദേശം നല്‍കും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാപ്പോലീത്ത മാര്‍ ജോസ് പുളിക്കല്‍, ഫാ. ജോസ് കണ്ണംപള്ളി ബ്രദര്‍ ജോസഫ് മാരിയോ എന്നിവര്‍ വചന ശുശ്രൂഷ നിര്‍വ്വഹിക്കും. മോര്‍ ഗ്രീഗോറിയന്‍ വോയിസിന്റെ ഗാന ശുശ്രൂഷ, മധ്യസ്ഥപ്രാര്‍ത്ഥന, ആരാധന എന്നിവ എല്ലാ ദിവസവും ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.