കൊച്ചി: നവതി ആഘോഷങ്ങളില്‍ മുഖ്യ പരിപാടിയായ സമാദരണ സഭ ഇന്ന് വൈകിട്ട്. വികസനം, പരിസ്ഥിതി എന്നീ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാര്‍ രാവിലെ എ.ജെ. ഹാളില്‍ നടക്കും. കാലത്ത് 9.30ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. സന്‍ജീവ് സന്യാല്‍, ഡോ. വി.എസ്. വിജയന്, ജെ. നന്ദകുമാര്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും.
വൈകിട്ട് നാലുമണിക്ക് എളമക്കര ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന പി. പരമേശ്വരന് ആദരണ സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് മുഖ്യാതിഥി.
ജസ്റ്റീസ് കെ.ടി. തോമസ് അദ്ധ്യക്ഷനാകും. ഡോ. കൃഷ്ണഗോപാല്‍, സ്വാമി വിവിക്താനന്ദ സരസ്വതി, എം.പി. വീരേന്ദ്രകുമാര്‍, ഡോ. ഡി. ബാബു പോള്‍, ഡോ. എം. ലക്ഷ്മീകുമാരി, സ്വാമി അമൃതകൃപാനന്ദപുരി, പി. ഇ. ബി. മേനോന്, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, എം. എ. കൃഷ്ണന്, കുമ്മനം രാജശേഖരന് ആശംസയര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: