ശബരിമല: പുതിയ സ്വര്‍ണ്ണക്കൊടിമര ആധാരശില 7ന് സ്ഥാപിക്കും

Thursday 25 May 2017 12:47 am IST

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ പുതിയ സ്വര്‍ണ്ണക്കൊടിമരത്തിന്റെ ആധാരശിലാ സ്ഥാപനം 7ന്. രാവിലെ 10.45 നാണ് മുഹൂര്‍ത്തം. ചെങ്ങന്നൂരിലാണ് ആധാരശില നിര്‍മ്മിച്ചത്. തൃപ്പല്ലുര്‍ ടി. എന്‍. സദാശിവന്‍ ആചാരിയുടെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണം. ഹരികുമാര്‍, നടരാജന്‍, അരുണ്‍ എന്നിവര്‍ സഹായികളായി. പഞ്ചവര്‍ഗ അടിത്തറ, ആധാരശില, കൂട്ടുകല്ല് എന്നിവയാണ് ചെങ്ങന്നൂരിലെ പണിശാലയില്‍ തയ്യാറാക്കിയത്. അടിത്തറയ്ക്ക് ആവശ്യമായ കല്ല് തമിഴ്‌നാട്ടില്‍ നിന്നാണ് എത്തിച്ചത്. കല്ലില്‍ കൊത്തിയെടുത്ത പീഠത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്നിധാനത്തെത്തിക്കും. അവിടെ വച്ചാണ് ഇവ സംയോജിപ്പിക്കുക. ആധാരശില 5ന് ചെങ്ങന്നൂരില്‍ നിന്നു ഘോഷയാത്രയായി ശബരിമലയിലേക്ക് കൊണ്ടു പോകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. തന്ത്രി കണ്ഠര് രാജീവര് ഭദ്രദീപം തെളിയിക്കും. ഘോഷയാത്രയ്ക്കു വിവിധ ക്ഷേത്രങ്ങളില്‍ സ്വീകരണം നല്‍കും. ജൂണ്‍ 25ന് ആണ് സ്വര്‍ണ്ണക്കൊടിമരം പ്രതിഷ്ഠിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.