ഇടുക്കി: ബൈസണ്‍വാലിക്ക് സമീപം കുരങ്ങുപാറയില്‍ രണ്ടേക്കര്‍ പാറപ്പുറമ്പോക്ക് കൈയേറി നിയമം ലംഘിച്ച് കെട്ടിടം നിര്‍മ്മിച്ചിട്ടും നടപടിയില്ല. എറണാകുളം സ്വദേശി നാസര്‍ എന്നയാളാണ് ഇവിടത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഭൂസംരക്ഷണ സേന പരിശോധന നടത്തി റവന്യൂ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് നടപടിയുണ്ടായില്ല. മൂന്നു നില കെട്ടിടവും പത്തോളം കോട്ടേജുകളുമാണ് നിര്‍മിച്ചത്. മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍ വരുന്ന ഈ പ്രദേശത്ത് കെട്ടിടം നിര്മിക്കണമെങ്കില് കളക്ടറുടെ അനുമതി വേണം. അനുമതിയില്ലാതെയാണ് നിര്‍മാണം.
കെട്ടിടങ്ങള്‍ക്കു മുന്നില്‍ സ്ഥിതി ചെയ്യുന്ന പാറപ്പുറമ്പോക്ക് രണ്ടേക്കറിലധികം കൈയേറി മതില് കെട്ടി തിരിച്ചു. ഇവിടെ പൂന്തോട്ടം നിര്‍മിക്കുന്നു. പാറപ്പുമ്പോക്ക് കൈയേറിയതിന് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണം. എന്നാല്‍, അതുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: