ന്യൂയോര്‍ക്ക്: വിഖ്യാത പോപ് ഗായകന് ബോബ് ഡിലന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം സ്വീകരിച്ചു. സ്റ്റോക്ഹോമിലെ സ്വകാര്യ ചടങ്ങിലാണ് ഡിലന് പുരസ്കാരം ഏറ്റുവാങ്ങിയത്.
ഇവിടെ സംഗീത പരിപാടി അവതരിപ്പിക്കാനെത്തിയപ്പോഴാണ് ഡിലന് പുരസ്കാരം ഏറ്റുവാങ്ങിയത്. നൊബേല്‍ അക്കാദമിയുടെ പ്രതിനിധികളും ചുരുക്കം ചില ആളുകളും മാത്രമാണ് പരിപാടിയില്‍ സംബന്ധിച്ചത്. ഡിലന്റെ അഭ്യര്‍ഥന പരിഗണിച്ച് മാധ്യമങ്ങളെയും ചടങ്ങിന് ക്ഷണിച്ചിരുന്നില്ല.
പുരസ്കാരം സ്വീകരിച്ചതിന് ശേഷം ജേതാക്കള്‍ നടത്തുന്ന പ്രസംഗം ഡിലന് റെക്കോഡ് ചെയ്ത് അക്കാദമിക്ക് കൈമാറും. ഡിലന് നല്ല ഒരു മനുഷ്യനാണെന്നായിരുന്നു പുരസ്കാരം നല്‍കിയതിന് ശേഷം അക്കാദമി അംഗങ്ങളിലൊരാളുടെ പ്രതികരണം.
നേരത്തെ ഡിസംബറില്‍ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചയുടന്‍ ഡിലന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഉത്തരവാദിത്വമില്ലാത്തയാള് എന്ന് ഡിലനെ അക്കാദമി കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍ കഴിഞ്ഞാഴ്ച സ്റ്റോക്ഹോമില് വെച്ച് ഡിലന് പുരസ്കാരം സമ്മാനിക്കുമെന്ന് നൊബേല്‍ അക്കാദമി അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: