തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചതിനാലാണ് അദ്ദേഹത്തിന്റെ ചുമതല താന്‍ താല്‍ക്കാലികമായി വഹിക്കുന്നതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു.
ജേക്കബ് തോമസ് തിരികെ വന്നാല്‍ ചുമതല കൈമാറുമെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ നീക്കിയത്.
വിജിലന്‍സിലെ നിലവിലെ എല്ലാ അന്വേഷണങ്ങളും അതിന്റേതായ വഴിക്ക് നടക്കും. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ നിഷ്പക്ഷ അന്വേഷണമാണ് നടക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്നും ഡി.ജി.പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: