കഞ്ചാവ് വില്‍പ്പന: രണ്ടുപേര്‍ പിടിയില്‍

Sunday 2 April 2017 12:10 pm IST

കൊല്ലം: കഞ്ചാവ് വില്‍പ്പന നടത്തിയ രണ്ടുപേര്‍ പോലീസ് പിടിയിലായി. കിളികൊല്ലൂര്‍ സ്വദേശികളായ കുരുതികാമന്‍ നഗര്‍ ഹരിഭവനില്‍ ഗിരി(22), ചരുവിള പുത്തന്‍വീട്ടില്‍ നസീര്‍ (23) എന്നിവരാണ് പിടിയിലായത്. കോളേജ്, സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവരുന്നതായി കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഷാഡോ പോലീസ് നടത്തിയ പരിശോധയിലാണ് ഇവര്‍ പിടിയിലായത്. പൊതി ഒന്നിന് 250രൂപ നിരക്കിലാണ് ഇവര്‍ കഞ്ചാവ് കച്ചവടം നടത്തിവന്നത്. സ്‌കൂള്‍, കോളേജ് പരിസരങ്ങളില്‍ മോട്ടോര്‍സൈക്കിളില്‍ കറങ്ങിനടന്ന് ആവശ്യക്കാരെ കണ്ടെത്തി കച്ചവടം നടത്തി വരികയായിരുന്നു ഇവരെ കരിക്കോട് നിന്നാണ് പിടികൂടിയത്. 75 പൊതി കഞ്ചാവും കണ്ടെടുത്തു. ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിന്‍മാര്‍ഗവും ലക്ഷ്വറി ബസുകള്‍ വഴിയും കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് ചെറുപൊതികളാക്കി വില്‍ക്കുന്നതാണ് ഇവരുടെ രീതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.