മദ്യവില്‍പ്പനക്കിടെ പിടിയില്‍

Sunday 2 April 2017 12:10 pm IST

കരുനാഗപ്പള്ളി: വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ ചാരായവും, കഞ്ചാവും, വിദേശമദ്യവും വില്‍പ്പന നടത്തിയ ആറോളംപേരെ അറസ്റ്റു ചെയ്തു.—പാവുമ്പ ഉടയമ്പവിള തെക്കതില്‍ സോമനെ(42) സ്‌കൂട്ടറും പത്ത് ലിറ്റര്‍ ചാരായവുമായി അറസ്റ്റ് ചെയ്തു. ഹരിപ്പാട് സ്വദേശികളായ ശ്രീരാജ് (20), അഖില്‍കൃഷ്ണന്‍ (20), കല്ലേലിഭാഗം സ്വദേശി തിലകന്‍ (40) എന്നിവരില്‍ നിന്നും 45 പൊതി കഞ്ചാവ് പിടികൂടി. പ്രയാര്‍ സ്വദേശി ധര്‍മ്മരാജന്‍ (47), കല്ലേലിഭാഗം സ്വദേശി ധര്‍മ്മരാജന്‍ (45) എന്നിവരെ വിദേശമദ്യം കച്ചവടം ചെയ്തതിനും എകസൈസ് സംഘം അറസ്റ്റ് ചെയ്തു. റെയ്ഡിന് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.രാമചന്ദ്രന്‍പിള്ള, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ദാസ്, ഹരികൃഷ്ണന്‍, സജു എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.