കനത്ത മഴ: വീടുകള്‍ തകര്‍ന്നു

Tuesday 12 June 2012 11:04 pm IST

കാസര്‍കോട്‌ : കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ വ്യാപക നാശ നഷ്ടമുണ്ടായി. നിലവധി വീടുകളാണ്‌ ഇന്നലെ തകര്‍ന്നത്‌. ഇന്നലെ പുലര്‍ച്ചെയുണ്ടായ കനത്ത മഴയിലും കാറ്റിലും ചെമ്മനാട്‌ വീട്‌ തകര്‍ന്നു. വീട്ടില്‍ ആള്‍ത്താമസമില്ലാത്തതിനാല്‍ ആളപയാമുണ്ടായില്ല. ചെമ്മനാട്‌ ലേസ്യത്തെ മുഹമ്മദിണ്റ്റെ ഓടിട്ട വീടാണ്‌ തകര്‍ന്നത്‌. മുഹമ്മദ്‌ ഈ വീടിനു സമീപം പുതിയ വീട്ടിലാണ്‌ താമസം. അരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. കാനത്തൂറ്‍: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ മരം വീണ്‌ വീടിണ്റ്റെ മേല്‍ക്കൂരയും, ജീപ്പും തകര്‍ന്നു. കാനത്തൂറ്‍ പേരടുക്കത്തെ ശാരദയുടെ വീട്ടിലേക്കാണ്‌ അക്വേഷ്യ മരം ഒടിഞ്ഞു വീണത്‌. വീടിനു മുന്‍വശം പാര്‍ക്ക്‌ ചെയ്ത അയല്‍വാസി ബാലകൃഷ്ണണ്റ്റെ ജീപ്പും തകര്‍ന്നു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ്‌ മരം വീണത്‌. ജീപ്പിണ്റ്റെ മുകള്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. 4൦,൦൦൦ രൂപയുടെ നഷ്ടം സംഭവിച്ചതായി ബാലകൃഷ്ണന്‍ പറഞ്ഞു. ശാരദയുടെ വീടിണ്റ്റെ മേല്‍ക്കൂരയും ഡിഷ്‌ ആണ്റ്റിനയും തകര്‍ന്ന്‌ 25,൦൦൦ രൂപയുടെ നഷ്ടം സംഭവിച്ചതായി ശാരദ പറഞ്ഞു. രാജപുരം: കാറ്റില്‍ തേക്ക്‌ മരം വീണ്‌ വീടു തകര്‍ന്നു. കളളാര്‍ പഞ്ചാത്തിലെ കൊട്ടോടി വാഴവളപ്പിലെ ചേവിരി നാരായണന്‍ നായരുടെ വീടാണ്‌ ശക്തമായ കാറ്റില്‍ തേക്ക്‌ മരം വീണ്‌ തകര്‍ന്നത്‌. വീടിണ്റ്റെ ആസ്ബസ്റ്റോസ്‌ ഷീറ്റുകളും ഓടുകളും മരം വീണ്‌ തകര്‍ന്നിട്ടുണ്ട്‌. വീടിനകത്ത്‌ കിടന്നുറങ്ങുകയായിരുന്ന രണ്ടു വയസായ കുട്ടിയുടെയും മാതാപിതാക്കളുടെയും ദേഹത്തേക്ക്‌ ആസ്ബസ്റ്റോസ്‌ ഷീറ്റുകള്‍ അടര്‍ന്ന്‌ വീണെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു. പഞ്ചായത്തംഗം എച്ച്‌.ഗോപി, വില്ലേജ്‌ ഓഫീസര്‍ ആണ്റ്റണി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.3൦,൦൦൦ രൂപയുടെ നഷ്ടം കണക്കാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.