ഭാരതീയ പ്രവാസി പരിഷത്ത് സാല്‍മിയ ഏരിയ ഏകാത്മകം സംഘടിപ്പിച്ചു

Wednesday 24 May 2017 8:53 pm IST

കുവൈറ്റ് സിറ്റി : ഭാരതീയ പ്രവാസി പരിഷത്ത് സാല്‍മിയ ഏരിയ ഏകാത്മകം എന്ന പേരില്‍ യോഗം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് രമേഷിന്റെ അദ്ധ്യക്ഷതയില്‍ ഭാരതീയ പ്രവാസി പരിഷത്ത് പ്രസിഡന്റ് രാജശേഖരന്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. സാല്‍മിയയില്‍ നടന്ന പരിപാടിയില്‍ സമകാലിക രാഷ്ട്രീയത്തെക്കുറിച്ച് ഓര്‍ഗനൈസിംഗ് സെക്രട്ടറി വി വിജയരാഘവന്‍ മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് കേരളത്തില്‍ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങളെ വിഷയമാക്കി കൃഷ്ണകുമാര്‍ നയിച്ച ചര്‍ച്ചയില്‍ നിരവധി സ്ത്രീകളും പുരുഷന്മാരും പങ്കെടുത്തു സംസാരിച്ചു. ലോക ജലദിനാചരണത്തിന്റെ ഭാഗമായി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജലസംരക്ഷണ സന്ദേശമുയര്‍ത്തി വൈസ് പ്രസിഡന്റ് സജീവ് 'ജല സ്വരാജ്' പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭാരതീയ പ്രവാസി പരിഷത്ത് സാല്‍മിയ ഏരിയ പ്രവര്‍ത്തകര്‍ക്കുള്ള മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ബിജു വ്യക്തിഗീതം ആലപിച്ച സമ്മേളനത്തില്‍ സെക്രട്ടറി സനല്‍ സ്വാഗതവും സുരേഷ് പിഷാരടി നന്ദി പ്രകാശനവും നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.