ഗുവാഹട്ടി : തന്റെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തെക്കുറിച്ചുള്ള ചൈനയുടെ മുന്നറിയിപ്പു സാധാരണം മാത്രമെന്ന് ദലൈലാമ.
ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമ അരുണാചല്‍ സന്ദര്‍ശിച്ചാല്‍ ഗുരുതരമായ പ്രത്യാഖാതങ്ങളുണ്ടാവുമെന്ന ചൈനയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതില്‍ പ്രശ്നമൊന്നുമില്ല, സാധാരണം, ദലൈലാമ പറഞ്ഞു. ദലൈലാമ നാളെ അരുണാചലില്‍ എത്തും. ദലൈലാമയുടെ സന്ദര്‍ശനത്തെക്കുറിച്ച് ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ചൈന മുന്നറിയിപ്പു നല്‍കുന്നത്.
ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടാവുമെന്നും ഇന്ത്യ മണ്ടത്തരം കാണിക്കുകയാണെന്നും ചൈന പറഞ്ഞിരുന്നു. എന്നാല്‍ അതിനെയൊന്നും ഗൗരവമായി കാണേണ്ടതില്ല എന്ന സന്ദേശമാണ് ദലൈലാമ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: