ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശിലെ പൂവാല വിരുദ്ധ സേനക്കെതിരായ മുന്‍ ആപ്പ് നേതാവ് പ്രശാന്ത് ഭൂഷന്റെ പരാമര്‍ശം വിവാദത്തില്‍.
പൂവാലന്മാര്ക്കെതിരായ സേനക്ക് ഷേക്സ്പിയറിന്റെ കഥാപാത്രമായ റോമിയോയുടെ പേര് നല്‍കിയതിനെ ഭൂഷണ് പരിഹസിച്ചു. റോമിയോ ഒരു സ്ത്രീയെയാണ് പ്രേമിച്ചതെന്നും ശ്രീകൃഷ്ണന് പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന ആളായിരുന്നുവെന്നും ഭൂഷണ് ട്വിറ്ററില്‍ കുറിച്ചു. ആന്റി റോമിയോ സ്ക്വാഡിനെ ആന്റി കൃഷ്ണ സ്ക്വാഡ് എന്ന് വിളിക്കാന്‍ ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഭൂഷനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്‍ വിമര്‍ശനം ഉയര്‍ന്നു. പരാമര്‍ശത്തിന് മാപ്പ് പറയണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടു. വിശ്വാസികളെ അപമാനിക്കുന്നതാണ് ഭൂഷന്റെ നടപടിയെന്ന് ബിജെപി വിമര്‍ശിച്ചു. ഇതിനെതിരെ പരാതി നല്‍കും. തന്റെ അഭിപ്രായം വളച്ചൊടിച്ചതാണെന്ന് വിശദീകരിച്ച് ഭൂഷണ് വീണ്ടും ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: