വള്ളിക്കോട് പഞ്ചായത്തോഫീസ് യുവമോര്‍ച്ച ഉപരോധിച്ചു

Sunday 2 April 2017 8:27 pm IST

പത്തനംതിട്ട: രൂക്ഷമായ തെരുവുനായ ശല്യത്തിന് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചും വള്ളിക്കോട് മേഖലയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നകാട്ടുപന്നികളുടെആക്രമണത്തില്‍നിന്നും ജനങ്ങള്‍ക്കും കൃഷിക്കും സംരക്ഷണം നല്‍കണമെന്നുംആവശ്യപ്പെട്ടും യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വള്ളിക്കോട് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്ത് നിരവധിയാളുകള്‍ക്ക് തെരുവുനായയുടെ കടിയേറ്റ സാഹചര്യത്തിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. നായയുടെ കടിയേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയവര്‍ക്ക് അടിയന്തിര ധനസഹായം നല്‍കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. ഉപരോധസമരം ബിജെപി കോന്നി നിയോജക മണ്ഡലം വൈസ്പ്രസിഡന്റ് കെ.കെ.ബാബു ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശരത് കുമാര്‍ അദ്ധ്യക്ഷനായി. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ബി.അഭിലാഷ്, നിയോജക മണ്ഡലം പ്രസിഡന്റ് രതീഷ് മാരുര്‍പ്പാലം , ശ്രീജാ പ്രസാദ് , സദാശിവന്‍ മഠത്തില്‍ , രഘുനാഥന്‍ നായര്‍ , ആര്‍.രവീന്ദ്രന്‍ നായര്‍ , കലാധരന്‍ , കെ.ആര്‍.പ്രവീണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.