മോദിക്ക് നന്ദി അറിയിച്ച് മെഹബൂബ

Wednesday 24 May 2017 8:55 pm IST

ശ്രീനഗര്‍: ഏറ്റവും വിഷമകരമായ ഘട്ടത്തില്‍ ജമ്മു കശ്മീരിനെ പിന്തുണച്ചതിന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നന്ദി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു ശേഷം കശ്മീരിലുണ്ടായ സംഘര്‍ഷ ഘട്ടമാണ് മെഹബൂബ ഉദ്ദേശിച്ചത്. തുരങ്ക പാതയുടെ ഉദ്ഘാടനത്തിനു ശേഷം ഉധംപൂരില്‍ സംഘടിപ്പിച്ച റാലിയെ സംബോധന ചെയ്യുകയായിരുന്നു മെഹബൂബ. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും സംഘര്‍ഷഭരിതമായ കാലമായിരുന്നു അത്. സംസ്ഥാന സര്‍ക്കാര്‍ ഈ സംഘര്‍ഷത്തെ അതിജീവിക്കും എന്നുറപ്പാക്കാന്‍ പ്രധാനമന്ത്രി പ്രയത്‌നിച്ചു. തന്റെ സര്‍ക്കാരിന് ഒരിക്കലും തനിച്ച് ഈ സംഘര്‍ഷം നേരിടാന്‍ കഴിയുമായിരുന്നില്ല. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിലൂടെ കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും മോദി നല്‍കി. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിക്കുന്നു, മെഹബൂബ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.