തൃപ്രയാര്‍: തൃപ്രയാര്‍ ക്ഷേത്രത്തിലെ പിച്ചളപൊതിഞ്ഞ് പുതുക്കിപ്പണിത പള്ളിയോടം കൊച്ചിന്‍ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഡോ. എം.കെ.സുദര്ശനന് നീറ്റിലിറക്കി. ടെമ്പിള്‍ ഡെവലപ്മെന്റ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ജി.നായര്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. രഘുരാമപണിക്കര്‍ മുഖ്യാതിഥിയായി. കൊച്ചിന് ദേവസ്വം ബോര്‍ഡ് സ്പെഷല്‍ കമ്മീഷണര്‍ ആര്.ഹരി, സെക്രട്ടറി വി.ആര്.ഷീജ, സ്വര്‍ണലത, വേണുഗോപാല്‍, പി.മണികണ്ഠന് എന്നിവര്‍ പങ്കെടുത്തു. പള്ളിയോടം പിച്ചളപൊതിഞ്ഞ് സമര്‍പ്പിച്ച തൃശൂര്‍ ദേവകി ഡയറി ഉടമ എ.സത്യനെ ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: