കൊടുങ്ങല്ലൂര്‍: സുപ്രീം കോടതി വിധിയെ തുടര്‍ന്ന് മദ്യ വില്പനശാലകളില്ലാതായ താലൂക്കില്‍ കല്യാണമണ്ഡപത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് വിദേശമദ്യവില്പനക്കൊരുങ്ങുന്നു. നഗരസഭയിലെ എരിശ്ശേരി പാലത്തിനു വടക്കുഭാഗത്തെ കല്യാണമണ്ഡപം ഇതിനായി ഒരുക്കിയതായി സൂചനയുണ്ട്.
ദൂരപരിധി സംബന്ധിച്ച് ഇവിടെ എക്സൈസ് അധികൃതര്‍ പരിശോധന നടത്തിയതായി നാട്ടുകാര്‍ പറയുന്നു. സമീപത്തെ ചില വീട്ടുകാരില്‍ നിന്നും എതിര്‍പ്പില്ലെന്ന രേഖ ബന്ധപ്പെട്ടവര്‍ കരസ്ഥമാക്കിയതിനു ശേഷമാണ് വില്പനശാലക്കായുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളതത്രെ. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. രാത്രി സമയത്ത് സ്റ്റോക്കിറക്കുന്നതു തടയാനും പരിസരവാസികള്‍ ജാഗ്രതയിലാണ്. നഗരത്തിലേയും എസ്.എന്‍ പുരത്തേയും വിദേശമദ്യവില്പനശാലകളുടെ ലൈസന്‍സുകള്‍ പുതുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: