കൊടുങ്ങല്ലൂര്‍: താലൂക്കാശുപത്രിയിലെ നേത്രരോഗ വിദഗ്ധയെ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി സ്ഥലം മാറ്റി. സ്ഥലം മാറ്റം സ്വകാര്യ ആശുപത്രി ലോബിയുടെ സമര്‍ദ്ദത്തെ തുടര്‍ന്നെന്ന് ആരോപണം.
ഡോ: മിനി സജിത്തിനെയാണ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ സ്ഥലം മാറ്റിയത്.ഡി.എം.ഒ, സൂപ്രണ്ട് എന്നിവരറിയാതെയുള്ള സ്ഥലം മാറ്റം ഇതിനു തെളിവാണെന്ന് ബിജെപി മണ്ഡലം പ്രസിഡണ്ട് എം.ജി.പ്രശാന്ത് ലാല്‍ പറഞ്ഞു. ഡോക്ടറുടെ സ്ഥലംമാറ്റം റദ്ദാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനു തയ്യാറാകുമെന്ന് മണ്ഡലം ഭാരവാഹികളായ എല്‍.കെ. മനോജ്, മായ സജീവ്, ഒ.എന്‍.ജയദേവന്, വി.ജി.ഉണ്ണികൃഷ്ണന്, കെ.എ. സുനില്‍ കുമാര്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: