ആലപ്പുഴ: കള്ളുചെത്തു വ്യവസായത്തെ സംരഭിക്കുന്നതിന് ടോഡി കോര്പറേഷന് രൂപീകരിച്ച് പ്രവര്‍ത്തനം നടത്തണമെന്നും സഹകരണ സംഘം നിയന്ത്രണത്തിലുളള കള്ളു വില്‍പ്പന എന്ന ആശയം ഉപേക്ഷിക്കണമെന്നും ടോഡി ആന്റ് അബ്കാരി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ബി. രാജശേഖരന്. ജില്ലാ മദ്യവ്യവസായ മസ്ദൂര്‍ സംഘ് (ബിഎംഎസ്) വാര്‍ഷിക സമ്മേളനം നെടുമുടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യവ്യവസായ മസ്ദൂര്‍ സംഘ് ജില്ലാ പ്രസിഡന്റ് കെ. സദാശിവന്‍പിള്ള അദ്ധ്യക്ഷനായി. സി. ഗോപകുമാര്‍, അനിയന് സ്വാമിചിറ, കെ.ജി. ഷാജി, ചന്ദ്രമോഹന്, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ. സദാശിവന്‍പിള്ള( പ്രസിഡന്റ്), എന്‍. വേണുഗോപാല്‍, അശോകന് ( വൈസ് പ്രസിഡന്റുമാര്‍), കെ. കൃഷ്ണന്‍കുട്ടി (ജന. സെക്രട്ടറി), വിജയന്, ഷാജി, സജി, ചന്ദ്രമോഹന് (സെക്രട്ടറിമാര്‍)എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: