അമ്പലപ്പുഴ: വീടാക്രമണ കേസിലെ പ്രതി പിടിയില്‍. പുന്നപ്ര വടക്ക് പഞ്ചായത്ത് 12-ാം വാര്‍ഡില്‍ വലിയ വീട്ടില്‍ ജോണ്‍സ(ജോമോന്-28)ണെയാണ് ജില്ലാ പോലീസ് ചീഫിന്റെ സ്പെഷ്യല്‍ സ്ക്വാഡും പുന്നപ്ര എസ്ഐ ഇ.ഡി. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. കഴിഞ്ഞ ഓണനാളില്‍ ഇയാളുടെ നേതൃത്വത്തിലുള്ള സംഘം അര്‍ദ്ധരാത്രിയില്‍ അറവുകാട് കോളനിയില്‍ മൂന്നുവീടുകള്‍ ആക്രമിയ്ക്കുകയും വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു. പത്തോളം ക്രിമിനല്‍ കേസ് ഇയാള്‍ക്കെതിരെ പുന്നപ്ര സ്റ്റേഷനിലുണ്ട്. പ്രതിയെ ഇന്ന് അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കും. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറന്മാരായ, അഗസ്റ്റിന്, സിദ്ധിക്ക്, പ്രതീപ്, സജീവ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: