പൂച്ചാക്കല്‍: ഇരു വൃക്കകളും തകരാറിലായ ഓട്ടോ തൊഴിലാളി ചികിത്സാ സഹായം തേടുന്നു. അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കടേപ്പറമ്പില്‍ സത്യവ്രതനാണ് (സത്യപ്പന്‍ 57) കനിവ് തേടുന്നത്. ഭാര്യയും മൂന്ന് പെണ്‍കുട്ടികളും അടങ്ങുന്നതാണ് കുടുംബം.
സത്യവ്രതന് രോഗിയായതോടെ ഭാര്യ ചെമ്മീന്‍ ഷെഡ്ഡില്‍ ജോലിക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. വൃക്ക മാറ്റിവയ്ക്കണന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ശസ്ത്രക്രിയക്ക് 25 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കുടുബത്തിന്റെ നിസ്സഹായാവസ്ഥയില്‍ നാട്ടുകാര്‍ ചികിത്സാ സഹായ നിധി രൂപീകരിച്ചു.
എസ്ബിഐ അരൂക്കുറ്റി ശാഖയില്‍ 673970 35783 നമ്പറില്‍ അക്കൗണ്ട് തുറന്നു. ഐഎഫ്എസ്സി കോഡ് എസ്ബിടിആര്‍ 0000513.
പ്രതികരിക്കാൻ ഇവിടെ എഴുതുക: