തുറവൂര്‍: കുത്തിയതോട് മാര്‍ക്കറ്റ് കാര്യക്ഷമമാക്കണമെന്നാവശ്യം ശക്തമാകുന്നു. പഴയകാല സ്മരണകള്‍ നിലനിര്‍ത്തുന്ന ഒട്ടേറെ കടകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത് നിലനിര്‍ത്തി പുതിയ കച്ചവട സാധ്യതകളെ ആകര്‍ഷിക്കാനുള്ള നടപടികള്‍ കോടംതുരുത്ത് പഞ്ചായത്ത് അധികൃതര്‍ ഏറ്റെടുക്കണമെന്നാവശ്യമുയരുന്നു. ജലഗതാഗതം പുന:സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ പഴയ പ്രതാപം മാര്‍ക്കറ്റിന് തിരകെ ലഭിക്കുമെന്നാണ് നട്ടുകാര്‍ പറയുന്നത്. പൊക്കാളി നെല്ല് ഉള്‍പ്പെടെ ജൈവ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന മാര്‍ക്കറ്റായി മാറ്റാന്‍ ബന്ധപ്പെട്ടവര്‍ ഇനിയെങ്കിലും തയ്യാറാകണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: