ചേര്‍ത്തല: ചേര്‍ത്തല കാര്‍ത്ത്യായനി ദേവിക്ഷേത്രത്തിലെ പൂരോത്സവത്തിന് ഇന്നലെ കൊടിയേറി. തന്ത്രി പുലിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൊടിയേറ്റിനു ശേഷം ദേവി ആറാട്ടിനായി പുറപ്പെട്ടു. രാത്രി പന്ത്രണ്ടോടെ ആറാടി തിരിച്ചെത്തി.
അഖില കേരള ധീവരസഭ ചേര്‍ത്തല ടൗണ്‍ ശാഖയുടടെ നേതൃത്വത്തിലാണ് കൊടിക്കയല് ക്ഷേത്രത്തിലെത്തിച്ചത്. അഖിലഭാരത അയ്യപ്പസേവാസംഘം ക്ഷേത്രം സൗത്ത് ശാഖ കൊടിയേറ്റ് സദ്യ നടത്തി.
ഇന്ന് രാത്രി 7.30ന് ഫഌട്ട് സോളോ, 8.30ന് നൃത്തസന്ധ്യ എന്നിവ നടക്കും. ആയില്യം പടയണി ആറിന് രാത്രി 11.30ന് കുറുപ്പംകുളങ്ങര പതിയാവീട്ടില് നിന്നാരംഭിക്കും. ഏഴിന് വൈകിട്ട് നാലിന് വേലതുള്ളല്‍. ചേര്‍ത്തല പൂരം എട്ടിനാണ്. ശനിയാഴ്ച വൈകിട്ട് നാലിനാണ് പൂരം വേലതുള്ളല്‍. ഒന്‍പതിന് ഉത്സവം കൊടിയിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: