കായംകുളം: ക്ഷേത്രങ്ങളില്‍ മോഷണം സ്വര്‍ണ്ണ താലികളും പണവും അപഹരിച്ചു. കൃഷ്ണപുരം കോട്ടാമല് മുത്താരമ്മന്‍ കോവില്‍, നടയില്‍ കണ്ണംപള്ളി ക്ഷേത്രം, കടക്കാപ്പള്ളി ചിറ ക്ഷേത്രം എന്നിവിടെങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണം നടന്നത്. കോട്ടാമ്മല് മുത്താരമ്മന്‍ ക്ഷേത്രത്തിലെ ഓഫീസ് മുറി കുത്തിതുറന്ന് രണ്ട് സ്വര്‍ണ്ണ താലികളും 6000 രൂപയും അപഹരിച്ചു. ഓഫീസിലെ മേശയില്‍ നിന്നും താക്കോലുകള്‍ എടുത്ത് കാണിക്കവഞ്ചി തുറന്ന പണം അപഹരിച്ചു. ആറ് ലോക്കറുകള്‍ കുത്തി തുറന്നു. കടയക്കാപ്പള്ളി, നടയില്‍ കണ്ണംപള്ളി ചിറക്ഷേത്രങ്ങളിലെ ഓഫീസ് മുറികള്‍ കുത്തിതുറന്ന് തോക്കോല്‍ എടുത്ത് കാണിക്കവഞ്ചികള്‍ തുറന്ന് പണം അപഹരിച്ചു. ഇന്നലെ രാവിലെ ക്ഷേത്രത്തിലെത്തിയ ഭക്തരാണ് മോഷണം നടന്നതായി കണ്ടത്. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ എത്തി പോലീസില്‍ വിവരം അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. എല്ലാ ക്ഷേത്രങ്ങളിലും സമാനമായ രീതിയിലാണ് മോഷണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: