താലൂക്ക് സഹകരണ ബാങ്ക് þ നിക്ഷേപത്തുക മടക്കിക്കിട്ടാന്‍ കൂട്ടായ്മ സംഘടിപ്പിച്ചു

Sunday 2 April 2017 9:29 pm IST

മാവേലിക്കര: താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിലെ നിക്ഷേപത്തുക മടക്കി ലഭിക്കണമെന്ന ആവശ്യവുമായി നിക്ഷേപകര്‍ കൂട്ടായ്മ നടത്തി. ബാങ്കിന്റെ വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തില്‍ നിക്ഷേപകര്‍ വ്യക്തിപരമായി പൊലീസില്‍ പരാതി നല്‍കും. മാവേലിക്കര, കായംകുളം, ചെങ്ങന്നൂര്‍ എംഎല്‍എമാര്‍ മുഖേനെ മുഖ്യമന്ത്രി, സഹകരണ വകുപ്പ് മന്ത്രി എന്നിവര്‍ക്കു നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. ബാങ്കില്‍ നിന്നും പണം അപഹരിച്ചവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതിനു നിവേദനം നല്‍കാനും കൂട്ടായ്മ തീരുമാനിച്ചു. അടിയന്തരമായി റിവോള്‍വിങ് ഫണ്ട് അനുവദിച്ചു ബാങ്കിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയിലാക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. ഉചിതമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്താന്‍ യോഗം തീരുമാനിച്ചു. വി.മാത്തുണ്ണി അധ്യക്ഷത വഹിച്ചു. സോമശേഖരപിള്ള ചെയര്‍മാനായും വി.മാത്തുണ്ണി കണ്‍വീനറായും സമിതി രൂപീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.