മത്സ്യബന്ധനത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Wednesday 24 May 2017 8:23 pm IST

കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുതിയാപ്പ പറമ്പത്ത് ഭഗവതിക്ഷേത്രത്തിന് സമീപം താമസിക്കുന്ന പുതിയോട്ടുകണ്ടി രാമദാസന്റെ മകന്‍ അനില്‍കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കൊയിലാണ്ടി ഭാഗത്തുള്ള മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടവിവരം പുതിയാപ്പയിലെ ബോട്ടുടമകളെ അറിയിച്ചത്. തുട ര്‍ന്ന് അവരെത്തി മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. വൈകീട്ടോടെ വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. പുതിയാപ്പ അരയസമാജവും ബോട്ട് ഓണേഴ്‌സ് അസോസിയേഷനും സംയുക്തമായെടുത്ത തീരുമാനത്തി ന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ജോലിനിര്‍ത്തിവെച്ച് ഹര്‍ത്താലാചരിച്ച് തിരച്ചിലിനിറങ്ങിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.