കോഴിക്കോട്: വെള്ളയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബിജെപി വെള്ളയില്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനകീയ ഒപ്പ് ശേഖരണം നടത്തി. ജില്ല സെക്രട്ടറി അഡ്വ.കെ.വി. സുധീര്‍ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡണ്ട് രത്നസിംഗ് അദ്ധ്യക്ഷത വഹിച്ചു. നോര്‍ത്ത് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ. ഷൈബു, മണ്ഡലം സെക്രട്ടറിമാരായ ടി. മണി, ലതിക ചെറോട്ട്, യുവമോര്‍ച്ച ജില്ല ട്രഷറര്‍ ടി. നിവേദ്, മഹിള മോര്‍ച്ച ജില്ല വൈസ് പ്രസിഡണ്ട് ദീപ ടി.മണി, ഏരിയ ജനറല്‍ സെക്രട്ടറി എന്‍. പി. ശിവശങ്കരന്, സെക്രട്ടറി ജ്യോതിഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: