എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തി

Sunday 2 April 2017 9:46 pm IST

മാപ്രാണം:വാതില്‍ മാടം ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന ഇടഞ്ഞോടി നാട്ടില്‍ പരിഭ്രാന്തി പരത്തി.ഉത്സവത്തിനെത്തിച്ച 'തോട്ടാന്‍ കേശവന്‍' എന്ന ആനയാണ് വൈകുന്നേരത്തെ എഴുന്നള്ളിപ്പ് കഴിഞ്ഞ് ഇടഞ്ഞത് .ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിര്‍ത്തിയിരുന്ന ആനയെ തളച്ചിരുന്നില്ല. 7 മണിയോടെ ആന ക്ഷേത്രവളപ്പിലൂടെ കിഴക്കോട്ടോടി റോഡിലെത്തി. ഏറെ നേരം റോഡിലൂടെ ഇടഞ്ഞ് നടന്നിരുന്ന ആനയെ പിന്നീട് പാപ്പാന്‍മാര്‍ മെരുക്കി തളക്കുകയായിരുന്നു.ഇരിങ്ങാലക്കുട പോലീസ് ഉടന്‍ സ്ഥലത്തെത്തി ജനത്തിന് സുരക്ഷ ഉറപ്പാക്കി.നേരത്തെ തന്നെ ഈ ആനയെ പാപ്പാന്‍മാര്‍ അകാരണമായി ഉപദ്രവിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.