റോഡരികില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു

Sunday 2 April 2017 9:48 pm IST

തൊടുപുഴ: തൊണ്ടിക്കുഴയില്‍ റോഡരികില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. കാരിക്കോട്- കുന്നം റോഡില്‍ തൊണ്ടിക്കുഴ ക്ഷേത്രത്തിന് സമീപമാണ് റോഡില്‍ ഉള്‍പ്പെടെ മാലിന്യം തള്ളുന്നത് പതിവായിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയും ഇവിടെ റോഡരികില്‍ ചാക്കില്‍ കെട്ടി മാലിന്യം തള്ളിയിരിക്കുകയാണ്. മദ്യക്കുപ്പികള്‍, അടുക്കള മാലിന്യം, പ്‌ളാസ്റ്റിക്ക് ഉള്‍പ്പെടെ ഉള്ളവയും ഇവിടെ ഉള്ള പുല്ല് മൂടിയ കാനയില്‍ തള്ളുന്നുണ്ട്. കനാല്‍ പുറംമ്പോക്കിനോട് ചേര്‍ന്ന് കിടക്കുന്ന ഇവിടെ ജനവാസം കുറവായതത ിനാല്‍ ആണ് ഇത്തരത്തില്‍ മാലിന്യം തള്ളുന്നത്. ഓട്ടോറിക്ഷയില്‍ ഉള്‍പ്പെടെ എത്തിയാണ് ഈ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തി ആവര്‍ത്തിക്കുന്നത്. കടുത്ത ദുര്‍ഗന്ധം മൂലം സമീപത്ത് താമസിക്കുന്നവര്‍ പിന്നീട് ഇവ നീക്കം ചെയ്യുകയാണ് പതിവ്. മാലിന്യം തള്ളുന്നതോടെ നായ്ക്കളുടെ ശല്യവും വര്‍ദ്ധിച്ചതായും സംഭവത്തില്‍ പരാതി പറഞ്ഞിട്ടും റോഡരിക് വൃത്തിയാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.