കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി യുവാക്കള്‍ പിടിയില്‍

Sunday 2 April 2017 9:49 pm IST

തൊടുപുഴ: എക്‌സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായ രണ്ട് യുവാക്കള്‍ പിടിയില്‍. പിടിയിലാവരില്‍ നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയും. കുമാരമംഗലം പുതുച്ചിറ പുതിയേടത്ത് മുഹമ്മദ് സഹീദ് (20), പെരുമ്പള്ളിച്ചിറ തൊട്ടിയില്‍ ഖയസ്‌കരീം (22) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ 12.30 യോടെ പട്ടയംകവലയില്‍ നിന്നാണ് ഇരുവരും പിടിയിലാകുന്നത്. 38 ഗ്രാം കഞ്ചാവും 2 നൈട്രോസ്പാന്‍ ഗുളികളും പിടിച്ചെടുത്തിട്ടുണ്ട്. മയക്ക് മരുന്ന ഗുളികകള്‍ തൊടുപുഴ മേഖയില്‍ നിന്നും എക്‌സൈസ് പിടികൂടുന്നത് ഇത് ആദ്യമായാണ്. മുഹമ്മദ് സഹീദിനെതിരെ നിലവില്‍ സര്‍ക്കിളിലും റേഞ്ചിലും കേസുകള്‍ ഉണ്ട്. ഇയാളെ അന്വേഷിച്ച് വരുന്നതിനിടെയാണ് അഭിചാരിതമായി പിടിയാലാകുന്നത്. തൊടുപുഴ റേഞ്ച് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍, ഉദ്യോഗസ്ഥരായ അജിത്ത്കുമാര്‍, സുരേന്ദ്രന്‍ കെ, നൗഫല്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. ഇവര്‍ക്ക് രോഗികള്‍ക്ക് നല്‍കുന്ന മയക്ക് മരുന്ന് ഗുളിക എവിടെ നിന്ന് ലഭിച്ചു എന്നത് ഉള്‍പ്പെടെ എക്‌സൈസ് സംഘം അന്വേഷിച്ച് വരികയാണ്. കോടതില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. കമ്പത്ത് നിന്നുമാണ് കഞ്ചാവ് ഇവിടെ എത്തിച്ചതെന്നാണ് വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.