പെണ്‍കുട്ടിയുമാാ യി ഒളിവില്‍ പോയ യുവാവ് പിടിയില്‍

Sunday 2 April 2017 9:50 pm IST

ചെറുതോണി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി നാടുവിട്ട യുവാവിനെ ബോംബെയില്‍ നിന്നും ഇടുക്കി പോലീസ് അറസ്റ്റു ചെയ്തു. മുരിക്കാശ്ശേരി-പതിനാറാംകണ്ടം പൂക്കുളത്തില്‍ പ്രണവ് (19)നെയാണ് പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ നാലിന് കട്ടപ്പനയിലെ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ കോച്ചിംഗ് ക്ലാസിനു പോയ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ മുരിക്കാശ്ശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. സമീപവാസിയായ യുവാവിനെയും കാണാനില്ലെന്ന് അറിഞ്ഞതോടെ പോലീസിന്റെ അന്വേഷണം പ്രണവിനെ ചുറ്റിപറ്റിയായിരുന്നു. പ്രണവ് മുമ്പ് ജോലി ചെയ്തിരുന്ന ബാംഗ്ലൂരിലും പോലീസ് രഹസ്യമായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. യുവാവ് ബോംബെയില്‍ സ്വകാര്യ കമ്പൂട്ടര്‍ സെന്ററിലും ജോലി ചെയ്തിരുന്നു. ഇരുവരും ഒരുമിച്ച് ബോംബെയിലുള്ളതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കേസന്വേഷിക്കുന്ന ഇടുക്കി സി.ഐ സിബിച്ചന്‍ ജോസഫിന്റെ നേതൃ ത്വത്തില്‍ പോലീസ് ബോംബെ പോലീസിന്റെ സഹായത്തോടെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചകുറ്റത്തിന് പ്രവീണിനെതിരെ പോലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടി മാതാപിതാക്കളോടൊപ്പം പോകാന്‍ വിസമ്മതിച്ചതിനാല്‍ ഇടുക്കി സ്വധര്‍ ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.