തിടനാട്: പൂവത്തോട്ട് ചിറ്റാറ്റിന്‍കര ജലനിധി പദ്ധതിയുടെ അവസാനഘട്ട പണികള്‍ക്കായി ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ച പണം തിടനാട് പഞ്ചായത്ത് ഓണ്‍ ഫണ്ടില്‍പ്പെടുത്തി വകമാറ്റി ചിലവഴിക്കാനുള്ള നീക്കത്തില്‍ ജലനിധി ഉപഭോക്താക്കള്‍ പ്രതിഷേധിച്ചു.തിടനാട് പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ മുഴുവനായും 1-ാം വാര്‍ഡില്‍ ഭാഗികമായും 350ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനായി 1 കോടി 80 ലക്ഷം രൂപ എസ്റ്റിമേറ്റില്‍ 2015ല്‍ പണി ആരംഭിക്കുകയും ഭരണങ്ങാനം വട്ടോളിക്കടവില്‍ കിണര്‍ നിര്‍മ്മിച്ചിട്ട് അഞ്ചരകിലോമീറ്റര്‍ അകലെ 14-ാം വാര്‍ഡിലെ മഞ്ചക്കുഴി ഭാഗത്ത് ടാങ്ക് നിര്‍മ്മിച്ച് വെള്ളം എത്തിക്കുന്നതിനായി പണികള്‍ക്കായി പൂര്‍ത്തീകരിക്കുകയും അവസാനഘട്ട പണികള്‍ക്കായി ജില്ലാ പഞ്ചായത്ത് 11 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക വകമാറ്റി ചിലവഴിക്കുന്നതിനെതിരെയാണ് ഉപഭോക്താക്കള്‍ പഞ്ചായത്ത് പടിക്കല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: