കുറവിലങ്ങാട്: വരിക്കാനിമല ഭാഗത്ത് പ്രവര്‍ത്തനം ആരംഭിച്ച ബിവറേജ് കോര്‍പ്പറേഷന്റെ മദ്യവില്പന ശാലയ്ക്കെതിരെ സമീപ പ്രദേശങ്ങളിലെ വീട്ടമ്മമാര്‍ നടത്തുന്ന സമരം ശക്തമാകുന്നു.
കുറവിലങ്ങാട് ടൗണിന് സമീപം പ്രവര്‍ത്തിച്ചിരുന്ന മദ്യവില്പന ശാല കഴിഞ്ഞ ദിവസമാണ് ഇവിടേയ്ക്ക് മാറ്റി സ്ഥാപിച്ചത്. തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടങ്ങുന്നവര്‍ പ്രതിക്ഷേധവുമായി എത്തിയിരുന്നു. എന്നാല്‍ പ്രതിക്ഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി പോലീസ് സംരക്ഷണത്തിലാണ് പ്രവര്‍ത്തനം നടക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മിറ്റിയിലും മദ്യശാലയ്ക്കെതിരെ പ്രതിക്ഷേധമുയര്‍ന്നിരുന്നു. കഴിഞ്ഞ 20 ദിവസമായി വീട്ടമ്മമാരും കുട്ടികളും നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ടി എ ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സമരത്തെ അനുകൂലിച്ച് ഉപവാസ സമരം അനുഷ്ടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: