സിന്ധുവിന് കിരീടം

Wednesday 24 May 2017 6:49 pm IST

ന്യൂദല്‍ഹി: ലോക ഒന്നാം നമ്പര്‍ കരോലിന മാരിനെ അട്ടിമറിച്ച് ഇന്ത്യയുടെ പി വി സിന്ധു ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടി.ഇതാദ്യമായാണ് സിന്ധു ഇന്ത്യന്‍ ഓപ്പണില്‍ കിരീടം സ്വന്തമാക്കുന്നത്. ആവേശഭരിതമായ ഫൈനലില്‍ നേരിട്ടുളള സെറ്റുകള്‍ക്കാണ് ഒളിമ്പിക് വെളളിമെഡല്‍ ജേതാവായ സിന്ധു കരോലിനയെ അട്ടിമറിച്ചത്.സ്‌കോര്‍ 21-19,21-16.മത്സരം 47 മിനിറ്റ് നീണ്ടു. ഒളിമ്പിക്‌സ് ഫൈനലിലെ പരാജയത്തിന് പകരം വീട്ടല്‍ കൂടിയായി സിന്ധുവിന് ഈ വിജയം.ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ സിന്ധുവിനെ തോല്‍പ്പിച്ചാണ് കരോലിന സ്വര്‍ണം സ്വന്തമാക്കിയത്. സ്പാനിഷ് താരമായ കരോലീനക്കെതിരേ ലോക അഞ്ച്ാം റാങ്കുകാരിയായ സിന്ധു ഫൈനലില്‍ തര്‍ത്തുകളിച്ചു. ഇഞ്ചോടിച്ചു പോരാട്ടം കണ്ട ആദ്യസെറ്റ് 22 മിനിറ്റില്‍ സിന്ധു സ്വന്തമാക്കി.രണ്ടാം സെറ്റിലും ഉശിരന്‍ പോരട്ടമാണ് നടന്നത്.എന്നാല്‍ സിന്ധുവിന്റെ മികവിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കരോലിനയ്ക്ക് കഴിഞ്ഞില്ല.25 മിനിറ്റില്‍ സിന്ധു രണ്ടാം സെറ്റു നേടി. സിന്ധുവിന്റെ രണ്ടാം സൂപ്പര്‍ സീരിസ് കിരീടമാണിത്.കഴിഞ്ഞ നവംബില്‍ ചൈന ഓപ്പണ്‍ കിരീടം നേടിയിരുന്നു. രണ്ടാം സീഡായ സംഗ് ജീ ഹൂനെ ശക്തമായ പോരാട്ടത്തില്‍ തകര്‍ത്തുവിട്ടാണ് സിന്ധു ഫൈനലില്‍ കടന്നത്.76 മിനിറ്റ് ദീര്‍ഘിച്ച പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കാണ് സിന്ധു വിജയിച്ചത്.നേരത്തെ സൈന നെവാളിനെയും സിന്ധു മറികടന്നു. ഒന്നാം സീഡായ കരോലിന സെമിയില്‍ നാലാം സീഡായ ജപ്പാന്റെ അക്കാനെ യമാഗുച്ചിയെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. പുരുഷ വിഭാഗത്തില്‍ ഡാനിഷ് താരം വിക്ടര്‍ അക്‌സെല്‍സണ്‍ ചാമ്പ്യനായി.ഫൈനലില്‍ വിക്ടര്‍ നേരിട്ടുളള സെറ്റുകള്‍ക്ക് തായ്‌വാന്റെ ചോ ടീന്‍ ചെന്നിനെ പരാജയപ്പെടുത്തി.സ്‌കോര്‍ 21-13,21-10. വനിതാ ഡബിള്‍സില്‍ ജപ്പാന്റെ ഷിഹോ തനാക്ക- കോഹാരു യോനെമോട്ടേ സഖ്യം ജേതാക്കളായി. പുരുഷ ഡബിള്‍സില്‍ മാര്‍ക്കസ് ഫെര്‍നാള്‍ഡി ജീഡിയോണ്‍- കെവിന്‍ സഞ്ജയ് ടീം ജേതാക്കളായി.ഫൈനലില്‍ അവര്‍ നേരിട്ടുളള സെറ്റുകള്‍ക്ക് റിക്കി- അന്‍ഗ ടീമിനെ തോല്‍പ്പിച്ചു.സ്‌കോര്‍ 21-11,21-15  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.