മിയാമി: ഇംഗ്ലണ്ടിന്റെ ജോഹന്ന കോന്റ മിയാമി ഓപ്പണ്‍ ടെന്നീസിന്റെ വനിതാ വിഭാഗത്തില്‍ കിരീടം നേടി.ഫൈനലില്‍ ജോഹന്ന നേരിട്ടുളള സെറ്റുകള്‍ക്ക് കരോലീനയെ തോല്‍പ്പിച്ചു.സ്കോര്‍ 6-4,6-3.
നാല്‍പ്പതു വര്‍ഷത്തിനുശേഷം ഒരു ബ്രിട്ടീഷ് വനിത നേടുന്ന വമ്പന്‍ ടൂര്‍ണമെന്റാണിത്.ഈ വിജയത്തോടെ പുതിയ റാങ്കിങില്‍ ജോഹന്നയ്ക്ക് ഏഴാം സ്ഥാനത്തേയ്ക്ക് ഉയരും.
അമേരിക്കയുടെ വീനസ് വില്ല്യംസിനെ സെമിയില്‍ തകര്‍ത്താണ് ജോഹന്ന ഫൈനലില്‍ കടന്നത്.
പുരുഷ ഡബിള്‍സില്‍ പോളിണ്ടിന്റെ ലൂക്കാസ് കുബോട്ടും ബ്രസീലിന്റെ മാഴ്സെലോ മേലോയും ഉള്‍പ്പെട്ട ടീം ജേതാക്കളായി.
ഫൈനലില്‍ അവര്‍ അമേരിക്കയുടെ ജാക്ക് സോക്ക് – നിക്കോളസ് മോണ്റി സഖ്യത്തെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 7-5,6-3.
പ്രതികരിക്കാൻ ഇവിടെ എഴുതുക: