ഓള്‍ഡ്ട്രാഫോര്‍ഡ്: ദുര്‍ബലരായ വെസ്റ്റ് ബ്രോംവിച്ച് അല്ബിയോണുമായി ലീഗില്‍ സമിനില പിടിച്ചതിന് നാലു മുന്‍ നിരതാരങ്ങളെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കോച്ച് ജോസ് മൗറീഞ്ഞോ വിമര്‍ശിച്ചു.
മാര്‍ക്കസ് റാഷ്ഫോര്ഡ്്,ജെസി ലിന്‍ഗാര്‍ഡ്, ഹെന്റിക്ക് , ആന്റണി മാര്‍ട്ടിയല്‍ എന്നിവരെയാണ് കോച്ച് പരസ്യമായി വിമര്‍ശിച്ചത്.
ടീമിനൊരിക്കലും സ്ഥിരതയുണ്ടായിരുന്നില്ല.അനായാസ അവസരങ്ങള്‍ പോലും കളഞ്ഞുകുളിച്ചെന്ന് കോച്ച് പറഞ്ഞു.
ഓള്‍ഡ്ട്രാഫോര്‍ഡില്‍ നടന്ന മത്്സരത്തില്‍ വെസ്റ്റ് ബ്രോംവിച്ച് അല്‍ബിയോണ്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഗോള്‍ രഹിത സമനിയില്‍ തളയ്ക്കുകയായിരുന്നു.ഈ സീസണില്‍ മാഞ്ചസ്റ്ററിന്റെ എട്ടാമത്തെ സമനിലയാണിത്.
അല്‍ബിയോണിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്ററിന് മുന്‍തൂക്കമുണ്ടായിരുന്നു.ഏറെസമയവും പന്ത് യുണൈറ്റഡ് താരങ്ങളുടെ കാലുകളിലായിരുന്നു.പക്ഷെ അവസരങ്ങള്‍ മുതലാക്കി ഗോള്‍ നേടാന്‍ മാഞ്ചസ്റ്ററിന് കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: