ഓട്ടിസം ബാധിതരുടെ സംരക്ഷണം സാമൂഹിക കര്‍ത്തവ്യം: മേയര്‍

Sunday 2 April 2017 11:07 pm IST

തോന്നയ്ക്കല്‍: ഓട്ടിസം ബാധിതരുടെ സംരക്ഷണം സാമൂഹ്യ കര്‍ത്തവ്യമാണെന്ന് നഗരസഭാ മേയര്‍ വി.കെ.പ്രശാന്ത.് ഓട്ടിസം ബാധിതരുടെ പഠനത്തിനായി 'സായിഗ്രാമം സ്പര്‍ശ്' ഓട്ടിസം സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗലാപുരം ഷാഫി അധ്യക്ഷനായിരുന്നു. സായി ഗ്രാമം ഫൗണ്ടര്‍ & എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദകുമാര്‍, സായിസ്പര്‍ശ് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഓട്ടിസം ബാധിതരായ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.