തിരുവനന്തപുരം: പാതയോര മദ്യശാലകള്‍ മാറ്റി സ്ഥിപിക്കുന്നതിനെകുറിച്ചുള്ള മന്ത്രി ജി.സുധാകരന്റെ പരാമര്‍ശം മര്യാദ കെട്ടതെന്ന് കേരള മദ്യ വിരുദ്ധ ജനകീയ സമിതി വാര്‍ത്താ സമ്മേനത്തില്‍ പറഞ്ഞു. മന്ത്രിയുടെ നിലപാട് കേരളത്തിന് തന്നെ അപമാനമാണ്. പഞ്ചായത്തുകളുടെ മദ്യനിരോധന അധികാരത്തെ വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും ഇപ്പോഴത്തെ മദ്യമന്ത്രി നടത്തുന്ന പോര്‍വിളി അവസാനിപ്പിക്കണം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പന്ത്രണ്ട് ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചുവെന്നും കേരള മദ്യ വിരുദ്ധ ജനകീയ സമിതി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: