പയ്യാവൂര്‍: ചെറുകിട റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കാന്‍ പദ്ധതികള്‍ ഉണ്ടാക്കി അത് മുന്‍ഗണനാക്രമത്തില്‍ നടപ്പില്‍ വരുത്തണമെന്നും ഇതിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കാര്‍ഷിക ബജറ്റുകള്‍ ഉണ്ടാക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) പയ്യാവൂര്‍ മണ്ഡലം തിരഞ്ഞെടുപ്പ് കണ്വെന്ഷന് ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് മാത്യു മണ്ഡപത്തില്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. ടെന്‍സണ്‍ ജോര്‍ജ്ജ് കണ്ടത്തിന്‍കര അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ടെന്‍സണ്‍ ജോര്‍ജ്ജ് കണ്ടത്തിന്‍കര (പ്രസിഡണ്ട്), ബേബി വണ്ടാക്കുന്നേല്‍, ജോമസ് കുന്നേല്‍ (വൈസ് പ്രസിഡന്റുമാര്‍), ജോസ് പൈമ്പള്ളി, സിനു ജോണ്‍ ചക്കാനിക്കുന്നേല്, ഷിജുപുല്ലാട്ട് (സെക്രട്ടറിമാര്‍), ജോര്‍ജ്ജ് ആനിത്തോട്ടം (ട്രഷറര്‍) എന്നിവരെ തെ#െരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: