കണ്ണൂര്‍: ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രിക്ക് സമീപം കൃപ എന്ന തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ അസ്ഥിസംബന്ധമായ വൈകല്യമുള്ള യുവാക്കള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്കുന്നു. മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ്, കമ്പ്യൂട്ടര്‍ കോഴ്സുകള്‍, കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര്, ഇലക്ട്രോണിക്സ് സര്‍വ്വീസിങ്, അസംബ്ലിങ്, ബുക്ക് ബൈന്റിങ്, കുട നിര്‍മ്മാണം, മെഴുകുതിരി നിര്‍മ്മാണം എന്നിവയിലാണ് പരിശീലനം. ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനാവശ്യമായ പരിശീലനവും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കും. താമസവും ഭക്ഷണവും സൗജന്യമായരിക്കും. ഫോണ്‍: 9961617117.
സംഘാടക സമിതി രൂപീകരിച്ചു
ചെറുവാഞ്ചേരി: ചെറുവാഞ്ചേരി പൂവത്തൂര്‍ കുമാരനാശാന് സ്മാരക വായനശാല ഗ്രന്ഥാലയത്തിന്റെ 50-ാം വാര്‍ഷികം വിപുലമായ രീതിയില്‍ നടത്തുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. സി.ഷാജിമാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ചെയര്‍മാനായി കെ.പി. ദാമോദരന്‍ മാസ്റ്ററേയും, ജനറല്‍ കണ്‍വീനറായി കെ.ഭരതനേയും തെരഞ്ഞെടുത്തു. യോഗത്തില്‍ വാര്ഡ്മെമ്പര് റോബര്‍ട്ട് വെള്ളാംവെള്ളി, കെ.കെ.പവിത്രന്, വി.പി.രാജുമാസ്റ്റര്‍, പി. സുധീര്‍, വി.പി.മോഹനന്, കെ.എം.ചന്ദ്രന്‍മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: