ചെമ്പേരി: കുട്ടുമുഖം ചെമ്പേരിറോഡില് ചുണ്ടക്കുന്ന് ഭാഗത്ത് നടന്നു വരുന്ന റോഡു നിര്‍മ്മാണ പ്രവര്‍ത്തി വന്‍ അഴിമതി നടത്തുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ പണി തടഞ്ഞു. മുന്‍ മന്ത്രി കെ.സി.ജോസഫിന്റെ ആസ്ഥി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 50 ലക്ഷത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനമാണ് നടന്നു കൊണ്ടിരികുന്നത്. എന്നാല്‍ എസ്റ്റിമേറ്റിലുള്ള പ്രകാരം കോണ്ട്രാക്ടര് പണി നടത്തുന്നില്ലന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പ്രവര്‍ത്തി തടഞ്ഞത്. വിവരമറിഞ്ഞെത്തിയ പൊതുമരാമത്ത് ജീവനക്കാരന് കരാറുകാരന് അനുകൂലമായി നിന്നതോടുകൂടി ജനങ്ങള്‍ രോഷാകുലാരായി റോഡിലിറങ്ങി പണി തടസ്സപ്പെടുത്തുകയായിരുന്നു. എസ്റ്റിമേറ്റില്‍ പറയുന്ന പ്രകാരം പണി നടത്തുന്നതാണന്ന് കരാറുകാരന് ഉറപ്പ് നല്കിയതോടു കൂടി ജനങ്ങള്‍ പ്രതിക്ഷേധം അവസാപ്പിച്ചുവെന്ന് സ്ഥലവാസിയായ മടത്തിക്കുഴി ജോയി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: