സെക്യുലറിസം ഭരണഘടന നിര്‍വചിച്ചിട്ടില്ല: ജസ്റ്റിസ് കെ.ടി. തോമസ്

Wednesday 24 May 2017 6:31 pm IST

കൊച്ചി: സെക്യുലറിസം ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ലെന്നും ഇന്ത്യാ വിരുദ്ധമായത് രാജ്യദ്രോഹം തന്നെയാണെന്നും ജസ്റ്റിസ് കെ.ടി. തോമസ്. പി. പരമേശ്വരന്റെ നവതിയാഘോഷത്തിലെ സമാദരണസഭയില്‍ അദ്ധ്യക്ഷ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടനയിലെ ആവിഷ്‌കാര സ്വാതന്ത്ര്യവും മതാവകാശവും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വം എന്ന് എഴുതിച്ചേര്‍ത്തത് മദ്യശാലക്കു മുന്നില്‍ സന്മാര്‍ഗ സ്ഥാപനമെന്ന ബോര്‍ഡ് തൂക്കും പോലെയായിരുന്നു, അദ്ദേഹം പറഞ്ഞു. ഭരണഘടനയിലെ സെക്യുലറിസം ഭരണഘടനയുടെ ഊടും പാവും ആണെന്നേ ഡോ. അംബേദ്കറും ഭരണഘടനാ ശില്‍പ്പികളും കണക്കാക്കിയിട്ടുള്ളു. അതിനെ മതേതരത്വം എന്ന മലയാള വാക്കിലാക്കി ഹൈന്ദവ വിരുദ്ധമായ കാര്യങ്ങള്‍ എന്ന് ചുരുക്കിക്കളയുന്നതില്‍ സങ്കടമുണ്ട്. യുഎസ് കോടതി സെക്യുലറിസത്തെ മതത്തില്‍നിന്ന് ഭിന്നമായത് എന്ന് ഒരു വിധിയില്‍ വ്യാഖ്യാനിച്ചതിന്റെ ചുവടുപിടിച്ചാണിത്. ഭരണഘടനയുടെ അനുച്ഛേദം 25 മതാവകാശം പ്രചരിപ്പിക്കാനും പ്രവര്‍ത്തിക്കാനും അവകാശം നല്‍കുന്നുവെന്ന് പറയുന്നുവെന്നാണ് മറ്റൊന്ന്. നാല് വ്യവസ്ഥ പ്രകാരമേ ഈ അനുച്ഛേദം പ്രായോഗികമാകൂ, അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.