മട്ടാഞ്ചേരി: ഗോശ്രീപുരം തിരുമലക്ഷേത്ര മഹോത്സവത്തിന് മുന്നോടിയായി ഭക്തര്‍ ദേവന് സാമഗ്രിക സമര്‍പ്പണം നടത്തി. ധര്‍മ്മ ഗുരു സംയമീന്ദ്രതീര്‍ത്ഥ സ്വാമിയും സന്നിഹിതനായിരുന്നു. നാളെ ക്ഷേത്ര ആറാട്ട് മഹോത്സവത്തിന് കൊടിയേറും. ഇന്നലെ രാവിലെ ഉദ്യാനേശ്വരം ക്ഷേത്രത്തില്‍നിന്ന് വാദ്യമേളങ്ങളുടെ അകംമ്പടിയോടെയാണ് ഭക്തര്‍ സാമഗ്രിക സമര്പ്പണഘോഷയാത്ര ക്ഷേത്രത്തിലെത്തിയത്. പട്ടുവസ്ത്രങ്ങള്‍, പലവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍, ഫലങ്ങള്‍ തുടങ്ങിയവയുമായി നൂറുക്കണക്കിന് ഭക്തര്‍ പങ്കെടുത്തു. തുടര്‍ന്ന് ദേവനെ പല്ലക്കിലേറ്റി ലക്ഷ്മീകോവിലില് എഴുന്നള്ളിച്ച് ധര്‍മ്മഗുരു കാശിമഠാധിപതി സംയമീന്ദ്രതീര്‍ത്ഥ സ്വാമിയുടെ സാന്നിധ്യത്തില്‍ ദേവന് ഉല്പന്ന സമര്‍പ്പണം നടത്തി.
ദേവസ്വം ആചാര്യര്‍ എ ല്‍. മങ്കേഷ്ഭട്ട്, തന്ത്രി പ്രേം കുമാര്‍ വാദ്യാര്, മേല്‍ശാന്തി എല്‍. കൃഷ്ണഭട്ട്, ദേവസ്വം കമ്മിറ്റി പ്രസിഡന്റ് കപില്‍. ആ ര്‍.പൈ, അംഗങ്ങളായ വി.ഹരി പൈ, എസ്. ദേവാനന്ദ കമ്മത്ത്, ആര്.വെങ്കടേശ്വര പൈ, വി.ശിവകുമാര്‍ കമ്മത്ത്, എസ്. ശ്രീധര പൈ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: