നിരോധിത പുകയില  ഉല്‍പ്പന്നങ്ങള്‍ പിടികൂടി

Monday 3 April 2017 12:34 am IST

മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചി മിനി മാര്‍ക്കറ്റിലെ തൊഴിലാളികള്‍ക്ക് വില്‍ക്കുന്നതിനായി എത്തിച്ച 850 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഫോര്‍ട്ട്‌കൊച്ചി പോലീസ് പിടികൂടി. നെട്ടൂര്‍ സ്വദേശി അജീഷിനെ അറസ്റ്റ് ചെയ്തു. സിറ്റി ക്ലീനിംഗിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ആസ്പിന്‍ വാള്‍ ജംഗ്ഷനില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  ഫോര്‍ട്ട്‌കൊച്ചി എസ്‌ഐ ജോസഫ് ആന്റണി നെറ്റോയുടെ നേതൃത്വത്തില്‍ സീനിയര്‍ സിപിഒ മനാഫ്, സിപിഒമാരായ എം.എ. ജോണ്‍, ഉമേഷ്, സിജു എന്നിവരും പരിശോധനയിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.