കേന്ദ്രമന്ത്രിയുടെ പരിപാടി എംഎല്‍എമാര്‍ ബഹിഷ്‌ക്കരിച്ചു

Monday 3 April 2017 12:36 am IST

പറവൂര്‍: കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് പങ്കെടുത്ത പരിപാടിയില്‍ രാഷ് ട്രീയ അയിത്തം ആരോപിച്ച് പറവൂര്‍ എംഎല്‍എ വി.ഡി. സതീശന്‍, കൊടുങ്ങല്ലൂര്‍ എംഎല്‍എ വി.ആര്‍. സുനില്‍കുമാര്‍ എന്നിവര്‍ വിട്ടുനിന്നു.
പുത്തന്‍വേലിക്കര എളന്തിക്കര ശ്രീ ശാരദാ വിദ്യാമന്ദിര്‍ സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനാണ് കേന്ദ്രമന്ത്രി എത്തിയത്. എംഎല്‍എ വി.ഡി. സതീശനെയായിരുന്നു ചടങ്ങിന്റെ അദ്ധ്യക്ഷന്‍. തൊട്ടടുത്ത മണ്ഡലത്തിലെ എംഎല്‍എ വി.ആര്‍. സുനില്‍കുമാറായിരുന്നു മുഖ്യാതിഥി.
എന്നാല്‍ നോട്ടീസിലും ഫ്‌ലെക്‌സിലും ബിജെപി നേതാക്കളുടെ പേരും ഫോട്ടോയും കണ്ടതാണ് എംഎല്‍എമാരുടെ അസഹിഷ്ണുതയ്ക്ക് കാരണം.
എളന്തിക്കരയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി വന്നതില്‍ ഇവിടുത്തെ ജനങ്ങള്‍  ഉത്സവലഹരിയിലും ആഹ്ലാദഭരിതരും ആണ് . എന്നാല്‍ രാഷ് ട്രീയ വിരോദം വച്ച് എംഎല്‍എമാര്‍ ചടങ്ങില്‍ നിന്ന് വിട്ടു നിന്നത് നാട്ടുകാര്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിനിടയാക്കിയട്ടുണ്ട് . ഡല്‍ഹിയില്‍ പോയി കേന്ദ്ര മന്ത്രിമാരെ കാണാന്‍ ക്യൂ നില്‍ക്കുന്ന ഇവര്‍ ഇവിടെ കേന്ദ്ര മന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കാതെ വിട്ടു നില്‍ക്കുന്നത് ഞങ്ങളുടെ മുമ്പില്‍ നാടകം കളിക്കുകയാണെന്നാണ് ജനസംസാരം .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.