വിമാനത്താവളത്തില്‍  34 ലക്ഷം രൂപയുടെ  സ്വര്‍ണ്ണം പിടികൂടി

Monday 3 April 2017 12:37 am IST

നെടുമ്പാശ്ശേരി: 34 ലക്ഷം രൂപയുടെ സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ യാത്രക്കാരനെ കൊച്ചി വിമാനത്താവളത്തില്‍ പിടികൂടി. ഞായറാഴ്ച പുലര്‍ച്ചെ ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്ന് കൊച്ചിയെലെത്തിയ പാലക്കാട് മണ്ണാര്‍കാട് സ്വദേശി കെ.വി. സക്കറിയ(40)ആണ് വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത്. 1166.200 ഗ്രാം സ്വര്‍ണമാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. 10
സ്വര്‍ണ ബിസ്‌ക്കറ്റുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തികൊണ്ടുവന്നത്. ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണം കടത്തികൊണ്ടുവന്നതെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ബിജു തോമസ്, അസിസ്റ്റന്റ് കമ്മീഷണര്‍മാരായ ജയന്ത്.പി. നാരായണന്‍, എം. ഷൈരാജ്, പി.സി. അജിത്ത്, സൂപ്രണ്ടുമാരായ കെ.മധുകുമാര്‍, കെ.പി. സതീശന്‍, ടി.കെ. ശ്രീഷ് തുടങ്ങിയവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് സ്വര്‍ണം പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.